Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : H-1B Visa

ട്രം​പി​ന് തി​രി​ച്ച​ടി, ഇ​ന്ത്യ​ക്കാ​ർ​ക്ക് ആ​ശ്വാ​സം; എ​ച്ച്-1​ബി വി​സ ഫീ​സ് വ​ർ​ധ​ന റ​ദ്ദാ​ക്കി

വാ​ഷിം​ഗ്ട​ൺ: ഉ​യ​ർ​ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള പു​തി​യ എ​ച്ച്-1​ബി വി​സ​ക​ൾ​ക്ക് 1,00,000 ഡോ​ള​ർ (ഏ​ക​ദേ​ശം 84 ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) ഫീ​സ് ചു​മ​ത്താ​നു​ള്ള യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​നം നി​യ​മ​വി​രു​ദ്ധ​മെ​ന്ന് യു​എ​സ് ഫെ​ഡ​റ​ൽ കോ​ട​തി.

പി​ന്നാ​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​വാ​ദ ഉ​ത്ത​ര​വ് ഫെ​ഡ​റ​ൽ ജ​ഡ്ജി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് കു​ടി​യേ​റ്റ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫീ​സ് വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ത്ര​യും വ​ലി​യ തു​ക ഫീ​സാ​യി ഈ​ടാ​ക്കാ​ൻ നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ 20 സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​റ്റോ​ർ​ണി ജ​ന​റ​ൽ​മാ​ർ സം​യു​ക്ത​മാ​യി ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ലാ​ണ് നി​ർ​ണാ​യ​ക വി​ധി.

തൊ​ഴി​ല​ധി​ഷ്ഠി​ത കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് കു​റ​യ്ക്കാ​നു​മു​ള്ള ട്രം​പി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യാ​ണ് ഇ​തോ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഫെ​ഡ​റ​ൽ കോ​ട​തി​യു​ടെ വി​ധി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

Latest News

Corehub Up